
തൃപ്പൂണിത്തുറ: 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭ കുടുംബശ്രീ സി. ഡി. എസിന്റെ ആഭിമുഖ്യത്തിൽ വനിതാ റാലി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സുജിതാ സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ സി. ഡി. എസ് അംഗം സെക്രട്ടറി ബിന്ദു പി.കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്റ്റാച്യൂ ജംഗ്ഷൻ മുതൽ കിഴക്കേകോട്ട വരെ റാലി സംഘടിപ്പിച്ചു.