കുറുപ്പംപടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം മുടക്കുഴ വലിയതോടിന്റെ ഇരു പാർശ്വഭിത്തികളിലും കയർ ഭൂവസ്ത്രം വിരിച്ചു. ഏകദേശം ഒരു കിലോമീറ്ററോളം പണി പൂർത്തീകരിച്ച് രാമച്ചവും നട്ടു പിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ഈ സാമ്പത്തികവർഷത്തെ 100 ദിവസപ്പണികളും പ്രയോജനപ്പെടുത്തിയാണ് കയർ ഭൂവസ്ത്ര ധരിപ്പിക്കൽ നടത്തിയത്. അടുത്ത സാമ്പത്തികവർഷം പരമാവധി തോടിന്റെ വശങ്ങളിൽ കയർ ഭൂവസ്ത്രം ധരിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് മാറ്റിവയ്ക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് അംഗം പി.എസ്.സുനിത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസ്.എ.പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, അംഗങ്ങളായ സോമി, ബിന്ദു ഉണ്ണി, ബി.ഡി.ഒ റഹിമ, അസി.എൻൻജിനീയർ ഷിബി, ദീപ ശ്രീജിത്ത്, സാലി ബിജോയി, മണി തിലകൻ, ജലജ പ്രകാശ്, വി.ഇ.ഒ ജാൻസി, പ്ലാനിംഗ് ഓഫീസർ സജി, ഓവർസിയർ ജയശ്രീ, ബിന്ദു മോഹനൻ എന്നിവർ സംസാരിച്ചു.