കൊച്ചി : തേവര സേക്രഡ് ഹാർട്ട് കോളേജിലെ എൻ.എസ്.എസ്, എസ്.എച്ച് സ്‌ട്രൈഡ്‌സ്, ഏജ് ഫ്രണ്ട്‌ലി, സ്വസ്തി, ഭൂമിത്ര സേന തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുത്തൂറ്റ് ഫിൻകോർപ് എസ്.എച്ച് ലേക് വ്യൂ എൻവിറോത്തോൺ 20ന് രാവിലെ 5ന് നടക്കും. തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ നിന്നും ഹാഫ് മാരത്തോൺ ആരംഭിക്കുന്നതോടൊപ്പം 10 കി. മീ, 5 കി. മീ, വിഭാഗങ്ങളിൽ ഓട്ടം സംഘടിപ്പിക്കും.
എൻവിറോത്തോണിന്റെ ഭാഗമായി കോളേജിൽ 24, 25, 26 തീയതികളിൽ ജലസംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറുകൾ, പ്രബന്ധ അവതരണങ്ങൾ, പ്രദർശനങ്ങൾ എന്നിവ നടക്കും. കൊച്ചിയിലെ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിലും ജനങ്ങളിലും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.