കുറുപ്പംപടി: പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖയിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ലോകവനിതാ ദിനം ആഘോഷിച്ചു. കുന്നത്തുനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് മോഹിനി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാസംഘം ശാഖാ പ്രസിഡന്റ് കമലമ്മ ടീച്ചർ അദ്ധ്യക്ഷയായി. ഔചിത്യ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, സെക്രട്ടറി സി. കെ.സുരേഷ് ബാബു, എം.എസ്.സുനിൽ, കെ.മോഹനൻ, കെ.രാമചന്ദ്രൻ , ശാന്ത മോഹനൻ , വനിതാ സംഘം സെക്രട്ടറി വത്സല രവികുമാർ, വൈസ് പ്രസിഡൻറ് സീമ ഷിബു തുടങ്ങിയവർ സംസാരിച്ചു.