കുറുപ്പംപടി: ഇരിങ്ങോൾക്കാവിൽ പൂരത്തിന് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഈമാസം 17നാണ് ഇരിങ്ങോൾ പൂരം. തൃശ്ശൂർപൂര മേളപ്രമാണിമാരായ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും കിഴക്കൂട്ട് അനിയൻ മാരാരുടെയും നേതൃത്വത്തിൽ രാവിലെ 8 മുതൽ പാണ്ടിമേളവും പഞ്ചാരിമേളവും നടക്കും. ഉച്ചയ്ക്കുശേഷം പഞ്ചവാദ്യരത്നങ്ങളായ കൊങ്ങാട് മധുവും കോട്ടക്കൽ രവിയും ഒന്നിക്കുന്ന ദേവവാദ്യമായ പഞ്ചവാദ്യം നടക്കും.