മരട്: എ.ഐ.വൈ.എഫ് മരട് സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21-ാം ഡിവിഷനിലെ 13-ാം നമ്പർ അങ്കണവാടിക്ക് ഫാൻ നൽകി. എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി എ.എസ്. വിനീഷ് ഫാൻ അദ്ധ്യാപികയായ രമണിക്ക് കൈമാറി. സി.പി.ഐ സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷാജി, എ.ഐ.വൈ.എഫ് സൗത്ത് യൂണിറ്റ് സെക്രട്ടറി ആർ. ശ്രീജിത്ത്, യൂണിറ്റ് അംഗങ്ങളായ ഡിജേഷ്, ശിഹാബ് എന്നിവർ പങ്കെടുത്തു.