 
നെടുമ്പാശേരി: കേരള പ്രവാസിസംഘം നെടുമ്പാശേരി ഏരിയാകമ്മിറ്റി നിർമ്മിച്ചുനൽകുന്ന കാരുണ്യഭവനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തറക്കല്ലിട്ടു. പി.സി. സോമശേഖരൻ അദ്ധ്യക്ഷനായി. കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിഅംഗം എം.യു. അഷറഫ്, ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി, ഏരിയാ സെക്രട്ടറി പി.ജെ. അനൂപ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലിം, ഇ.പി. സെബാസ്റ്റ്യൻ, പി.പി. സാജു എന്നിവർ സംസാരിച്ചു. ഭവനരഹിതനായ കിടപ്പുരോഗി പറമ്പുശേരി ദിനേശ് ഭവനിൽ ദിനേശന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചുനൽകുന്നത്.