മൂവാറ്റുപുഴ: പൊതുഗതാഗതത്തെയും പൊതുമേഖലയെയും തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ ട്രാൻസ്പോർട്ട് തൊഴിലാളികൾ അണിനിരക്കണമെന്ന് കെ.എസ്.ആർ.ടി.ഇ.എ ( സി.ഐ.ടി.യു) മദ്ധ്യമേഖലാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) 43-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള മദ്ധ്യമേഖല സമ്മേളനം മൂവാറ്റുപുഴ ഭാരത് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സജിത്ത് ടി.എസ്.കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിസി കെ.ഹരികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ സുനിത കുര്യൻ, ആർ.ഹരിദാസ്, പി.വി.അംബുജാക്ഷൻ, സി. ആർ മുരളി, വി .എം. വിനുമോൻ , കെ.എ. നെജിബുദ്ദീൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ, കോട്ടയം,ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത പ്രതിനിധികൾ, സംസ്ഥാന,ജില്ലാ, ഭാരവാഹികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. മദ്ധ്യമേഖല കൺവീനറായി സജിത്ത് ടി.എസ്.കുമാറിനെ സമ്മേളനം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.