മൂവാറ്റുപുഴ: പൗരാണികതയുടെ പര്യായമായ ആവോലി വള്ളിക്കട കളരി പരദേവതാക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി, മഹോത്സവവും പുനഃപ്രതിഷ്ഠാദിനാചരണവും 14, 15, 16 തീയതികളിൽ നടക്കും. 14ന് രാവിലെ 5ന് നിർമ്മാല്യദർശനം, 6 മുതൽ വൈകിട്ട് 6വരെ അഖണ്ഡനാമജപം, 7ന് സംക്രമപൂജ, 7.30ന് കുട്ടികളുടെ കലാസന്ധ്യ. 15ന് രാവിലെ 9.45ന് പൊങ്കാല സമർപ്പണം, രാത്രി 7ന് തിരുവാതിരകളി, 7.30ന് ചാക്യാർകൂത്ത്.
16ന് വെളുപ്പിന് 4.30ന് നിർമ്മാല്യദർശനം, 6.30ന് കലശപൂജ ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരി കാവനാട്ടുമനയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് 7ന് താലപ്പൊലി ഘോഷയാത്ര.