കൊച്ചി: മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാൻ കെ.എം.ആർ.എൽ വാട്‌സാപ്പ് സേവനം ആരംഭിച്ചു. 9188597488 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ്പ് മെസേജ് അയച്ചാൽ മെനുവരും. വിവരങ്ങൾ അനായാസം തിരഞ്ഞെടുത്ത് അറിയാം. നിർദേശങ്ങൾക്കും പരാതികൾക്കും ഇത് ഉപയോഗിക്കാം. ക്യൂആർകോഡ് സ്‌കാൻചെയ്തും സേവനം ഉപയോഗിക്കാം. ഉപഭോക്തൃസേവനം വാട്‌സാപ്പ് പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.