ktf
കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം എറണാകുളം ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മെറ്റൽസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അഡ്വ. ഫ്രാൻസിസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെ.എസ്.ടി.എഫ്) സംസ്ഥാന സമ്മേളനം ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനുമായ അഡ്വ. ഫ്രാൻസിസ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി​ സംസ്ഥാന ജനറൽ സെക്രട്ടറി പൗലോസ് മുടക്കുംതല മുഖ്യപ്രഭാഷണം നടത്തി.

കെ.എസ്.ടി.എഫ്. സംസ്ഥാന സെക്രട്ടറി ജോഷി ഫ്രാൻസിസ്, ജോസഫ് വർഗീസ്, മനു ജോസഫ്, ഇമാനുവൽ പാലക്കുഴി, മനോജ്കുമാർ, പി.പി. ഫ്രാൻസിസ്, സജി ചെറിയാൻ, ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.