പൂണിത്തുറ: ഡി.വൈ.എഫ്.ഐ പൂണിത്തുറ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി നടീൽ ഉത്സവം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സമൽ ലാൽ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.ബി.സൂരജ്, തൃക്കാക്കര ബ്ലോക്ക് സെക്രട്ടറി കെ.എസ്.സനീഷ്, സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ദിനേഷ്, ഡി.വൈ.എഫ്.ഐ മേഖലാ ജോയിന്റ് സെക്രട്ടറി കെ.ആർ.അരുൺ എന്നിവർ സംസാരിച്ചു. അനൂപ്, രജനീഷ്, സനൽകുമാർ, അനന്തു കൃഷ്ണ, ജോമോൻ, ശ്യാം ദിൽജിത്ത് എന്നിവർ നേതൃത്വം നൽകി.