• ഇന്ന് ഉത്സവബലിദർശനം
കൊച്ചി: പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ നാളെ മഹോത്സവം. രാവിലെ എട്ടു മുതൽ ശ്രീബലി. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് നാലിന് കാഴ്ചശ്രീബലി. എരമല്ലൂർ ഡി.വിജയന്റെ മേജർ സെറ്റ് പഞ്ചവാദ്യം. 7.30ന് ദീപാരാധന. സ്വർണ്ണക്കുടത്തിൽ വലിയ കാണിക്ക. രാത്രി 9ന് പള്ളിവേട്ട.
എട്ടാം ഉത്സവദിനമായ ഇന്ന് രാവിലെ 11ന് ഉത്സവബലി ദർശനം. വൈകിട്ട് 5.30ന് പുന്നയ്ക്കവെളിയിൽ നിന്ന് എഴുന്നള്ളിപ്പ്. 7ന് തൃപ്പൂണിത്തുറ സംഗീത് ഗോപാലിന്റെ ഭക്തിഗാനസുധ,