കൊച്ചി: സംസ്ഥാന ബഡ്‌ജറ്റ് കൊച്ചിയെ വേണ്ടത്ര പരിഗണിക്കാഞ്ഞത് തികച്ചും പ്രധിഷേധാർഹമാണന്ന് റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി
മന്ത്രിയുടെ കൊച്ചി യോഗത്തിൽ റാക്കോ ഉന്നയിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വികസനവും വൈറ്റില മൊബിലിറ്റി ഹബ്ബ് രണ്ടാം ഘട്ട വികസനവും അവഗണിച്ചു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെ.എസ് ദിലീപ്കുമാർ ,ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു