
വൈറ്റില: രാജ്യത്തെ സംരക്ഷിക്കുക, ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 28, 29 തീയതികളിലായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനായി വൈറ്റിലയിൽ കൺവെൻഷൻ ചേർന്നു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ടി.ആർ. അജയൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.ചന്ദ്രൻ, പി.ആർ.സത്യൻ, ബി.ബാലഗോപാൽ തുടങ്ങിയർ സംസാരിച്ചു. തൊഴിലാളി കൂട്ടായ്മയുടെ സംഘാടനത്തിനായി വി.പി.ചന്ദ്രൻ ചെയർമാനും പി.ആർ. സത്യൻ ജനറൽ കൺവീനറും ടി.ആർ.അജയൻ ട്രഷററുമായി സംഘാടക സമിതി രൂപികരിച്ചു.