തൃപ്പൂണിത്തുറ: ശിവസേന തൃപ്പൂണിത്തുറ മണ്ഡലത്തിലെ കുമ്പളം യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബിനോയി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനറും യൂണിറ്റ് അംഗവുമായ അരുൺ ബാബു,​ പ്രബീഷ്,​ ആഷിക് ബാബ എന്നിവർ പങ്കെടുത്തു.