മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണവും മഹാസമ്മേളന ഉദ്ഘാടനവും ഇന്ന് (ഞായർ) രാവിലെ 10.30ന് ക്ഷേത്രസന്നിധിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. ക്ഷേത്ര നടപ്പന്തൽ സമർപ്പണം മന്ത്രി കെ. രാധാകൃഷ്ണനും തിരുനട സമർപ്പണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും.
നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, വാർഡ് കൗൺസിലർ ജിനു ആന്റണി, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശ് , യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി. അനിൽ, ടി.വി. മോഹനൻ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, ക്ഷേത്രസ്ഥപതി കെ.കെ. ശിവൻ ആചാരി, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിനി എം.എസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, പി.ടി.എ പ്രസിഡന്റ് സജീവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.കെ. ശ്രീനിവാസൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത് എന്നിവർ സംസാരിക്കും. ചടങ്ങിൽ ഗോപുരശില്പി സുമേഷ് കുമാറിനെ ആദരിക്കും. സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ നന്ദിയും പറയും.