മരട്: നഗരസഭാ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഓരോ ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത അർഹരായ 66 പേർക്ക് രണ്ടു മാസം പ്രായമായ 10 താറാവ് കുഞ്ഞുങ്ങളെ വീതം നൽകി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷിന്റെ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി ഷാജി, ചന്ദ്രകലാധരൻ, ഷീജ സാൻകുമാർ, കൗൺസിലർ ജെയ്നി പീറ്റർ, വെറ്ററിനറി സർജൻ ഡോ. ഐശ്വര്യ ആർ. വേണു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നീതു ബാലകൃഷ്ണൻ, സിന്ധു, ബീവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.