
കൊച്ചി: സാമ്പത്തിക വർഷാവസാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ സേവനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ( കെ.എം.സി.എസ്.യു ) അംഗങ്ങളായ ജീവനക്കാർ രണ്ടാം ശനിയാഴ്ചയിലെ അവധി ഉപേക്ഷിച്ച് ജോലിക്കെത്തി. കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ ജില്ലയിലെ 14 നഗരസഭകളിലും അംഗങ്ങളിൽ ഭൂരിഭാഗം പേരും ജോലിക്കെത്തി. മേയറുടെ ഓഫീസ് ഉൾപ്പെടെയുള്ള പ്രധാന സെക്ഷനുകളൊക്കെ സജീവമായിരുന്നു. ഇന്നും പ്രവർത്തി ദിനമാക്കാനാണ് ആലോചിക്കുന്നത്. അടിയന്തരാവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വേണ്ടിയാണിതെന്ന് എ.പി. സേതുമാധവൻ, എസ്.വി. സജയൻ എന്നിവർ പറഞ്ഞു.