pucbank

കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിന്റെ സോളാർ പവർ വായ്‌പാവിതരണത്തിന് തുടക്കമായി. ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള നിർവഹിച്ചു. ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, മുൻ ചെയർമാൻ എം.സി. സുരേന്ദ്രൻ, സി.ഇ.ഒ കെ. ജയപ്രസാദ്, സഹകരണ ജോയിന്റ് രജിസ്‌ട്രാർ സജീവ് കർത്താ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, ഭരണസമിതി അംഗം ഗോപീകൃഷ്‌ണൻ, റീക്കോ എനർജി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ബേബി മാത്യു എന്നിവർ സംബന്ധിച്ചു. കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ രണ്ടുമുതൽ അഞ്ചുവരെ കിലോവാട്ട് പ്ലാന്റുകൾ സ്ഥാപിക്കാനാണ് വായ്‌പ ലഭിക്കുക. 6.9 ശതമാനം പലിശനിരക്കിൽ 36 മാസകാലാവധിയുള്ളതാണ് വായ്‌പകളെന്ന് ചെയർമാൻ സി.എൻ. സുന്ദരൻ പറഞ്ഞു.