പറവൂർ: സംസ്ഥാന ബഡ്ജറ്റിൽ പറവൂർ നിയോജക മണ്ഡലത്തിലെ പതിനാല് പ്രധാന പദ്ധതികൾക്കായി 147.5 കോടി രൂപ ഉൾപ്പെടുത്തിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. മാഞ്ഞാലി ലൂപ്പ് റോഡിൽ ഫയർസ്റ്റേഷൻ റോഡിലെ പൂതയിൽ പാലംപൊളിച്ച് വീതികൂട്ടി പണിയുന്നതിനായി 4കോടി, അനച്ചാൽ വഴികുളങ്ങര റോഡിൽ വാണിയക്കാട് കവലയിൽനിന്നാരംഭിച്ച് മന്നം - തത്തപ്പിള്ളി റോഡിൽ ബംഗ്ലാവുപടി കേശവതുരുത്ത് - വാണിയക്കാട് റോഡിന് 2.5 കോടി. പറവൂർ - വരാപ്പുഴ റോഡിൽ ഷാപ്പുപടി മുതൽ ചേന്നൂർ അതിർത്തിവരെയുള്ള റോഡിന് 2.5 കോടി, പറവൂർ മിനി സിവിൽസ്റ്റേഷൻ അനക്സ് നിർമ്മിക്കുന്നതിന് 20 കോടി, കടക്കരറോഡിൽ കേടുവന്ന പാലം പൊളിച്ചുപണിയുന്നതിനായി 1.5 കോടി, പറവൂർ ടൗൺ എൽ.പി. സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി 10 കോടി, പറവൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിടം പണിയുന്നതിനായി 20 കോടി, മന്നം - പെരുവാരം റോഡിൽ റോഡിനിരുവശവും ടൈൽ വിരിക്കുന്നതിന് ഒരുകോടി, ചേന്ദമംഗലം പഞ്ചായത്തിനേയും - പുത്തൻവേലിക്കര പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുറുമ്പത്തുരുത്ത് പാലത്തിന് 22 കോടി, പറവൂർ മുനിസിപ്പൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 20കോടി, പറവൂർ കോടതിയുടെ നവീകരണത്തിന് 5കോടി, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗോതുരുത്ത് - തെക്കേതുരുത്ത് പാലത്തിന് 15 കോടി, കരിപ്പായികടവ് സമാന്തരപ്പാലത്തിന് 20കോടി. വരാപ്പുഴ മണ്ണംതുരുത്ത് പാലം വീതികൂട്ടി പുനർനിർമ്മിക്കുന്നതിന് 4 കോടി എന്നിങ്ങനെയാണ് തുക ഉൾപ്പെടുത്തിയിരിക്കുന്നത്.