
കൊച്ചി: പരിസ്ഥിതി സംരക്ഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ. എം.കെ. പ്രസാദിന്റെ സ്മരണാർത്ഥം എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ എൻഡോവ്മെന്റ് സെമിനാർ നടത്തും. മാർച്ച് 21ന് രാവിലെ 10ന് കോളേജിലെ ജി.എൻ. രാമചന്ദ്രൻ ഹാളിൽ വെച്ച് നടത്തുന്ന ചടങ്ങ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. മാധവ് ഗാഡ്ഗിൽ 'ദ്വന്ദ സമൂഹത്തിലെ പ്രകൃതി സംരക്ഷണം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഡോ. എൽസമ്മ ജോസഫ് അറക്കൽ അദ്ധ്യക്ഷത വഹിക്കും.