
കൊച്ചി: റീജിയണൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസ് 16 ന് നോർത്തിലുള്ള മാക്ട ഓഫീസിൽ പ്രവർത്തനം ആരംഭിക്കും. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ എറണാകുളം സരിത, സവിത, കവിത തീയേറ്ററുകളിലാണ് ചലച്ചിത്രമേള. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ. യിൽ പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങൾ കൊച്ചിയിലെ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കും. 16 മുതൽ ഓഫ്ലൈനായും 25 ന് ഓൺലൈനായും പ്രതിനിധികളുടെ രജിസ്ട്രേഷൻ. ആലോചനായോഗം ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മേയർ എം. അനിൽകുമാർ,  സി .അജോയ്, ജോഷി, സുന്ദർദാസ്, ഷിബു ചക്രവർത്തി, സജിത മഠത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.