തൃപ്പൂണിത്തുറ: കോണത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഉത്തരവ് ഇറങ്ങിയതായി കെ. ബാബു എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ട് നൽകാമെന്ന് ആദ്യം ധാരണ ഉണ്ടായെങ്കിലും പിന്നീട് നബാർഡ് പിന്മാറിയതിനെ തുടർന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് ഇടപെട്ടാണ് ഇപ്പോൾ തീരുമാനമുണ്ടായത്. ടൂറിസം വികസനമാണ് ലക്ഷ്യം. സാങ്കേതിക അനുമതിക്കു ഉടൻ സമർപ്പിക്കുമെന്നും ടെൻഡർ നടപടികളും സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.