പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണബാങ്കിലെ അമൃത സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് നീണ്ടൂരിൽ 50 സെന്റ് കൃഷിയിടത്തിൽ പച്ചക്കറി കൃഷി തുടങ്ങി. വിത്ത് നടൽ ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ്. രാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ഭരണ സമിതി അംഗങ്ങളായ എം.ജി. നെൽസൻ, ഗിരിജ അജിത്ത്, പി.കെ. ഉണ്ണി, സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.