മൂവാറ്റുപുഴ: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടുത്തി മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച ഡയറക്ടറിയുടെ പ്രകാശനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. പ്രസിഡന്റ് കെ.പി. റസാഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് സംബന്ധിച്ചു. ജനങ്ങൾക്ക് ജനപ്രതിനിധികളെ അറിയുന്നതിനും അവരുമായി ബന്ധപ്പെടുന്നതിനും പ്രശ്‌നങ്ങൾ അറിയിക്കുന്നതിനും ഡയറക്ടറി പ്രയോജനപ്പെടും. അതോടൊപ്പം ജനങ്ങൾ സൂക്ഷിക്കേണ്ട ഫോൺ നമ്പറും വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഡയറക്ടറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെക്രട്ടറി മുഹമ്മദ് ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. ഫൈസൽ നന്ദിയും പറഞ്ഞു.