
കൊച്ചി: ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ എറണാകുളം ജില്ലയ്ക്ക് മികച്ച പ്രാതിനിധ്യം ലഭിച്ചതായി സി.പി. ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം മുതൽ വൻകിട പദ്ധതികൾക്ക്വരെ ഉണർവേകുന്ന ബഡ്ജറ്റാണിത്. കോർപ്പറേഷന്റെ ഗവേഷണ വിഭാഗമായ സീഹെഡിന് അഞ്ചു കോടി രൂപ വകയിരുത്തിയത് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തിപകരും. പ്രധാന ജംഗ്ഷനുകളുടെ വികസനത്തിന് തുക നീക്കി വച്ചിട്ടുളളതിനാൽ വൈറ്റില ജംഗ്ഷൻ വികസനത്തിനും ഫണ്ട് പ്രശ്നമാകില്ല. വാട്ടർ മെട്രോയ്ക്ക് പ്രത്യേക ഫണ്ട് അനുവദിച്ചതിൽ അദ്ദേഹം ധനമന്ത്രിയെ അഭിനന്ദിച്ചു..