
കൊച്ചി: ദീർഘകാലം കൊച്ചിയിൽ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായിരുന്ന മുതിർന്ന പത്രപ്രവർത്തകൻ എസ്. രംഗമണി (83) നിര്യാതനായി. പൂനെയിൽ മകൾ സവിതയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. തമിഴ്നാട്ടിലെ തക്കലയിൽ ജനിച്ച രംഗണി 1965ൽ തിരുവനന്തപുരത്ത് ഇൻഡ്യൻ എക്‌സ്‌പ്രസിലാണ് പത്രപ്രവർത്തനം ആരംഭിച്ചത്.1971ൽ കോഴിക്കോട്ട് ദി ഹിന്ദുവിന്റെ ലേഖകനായി. കൊച്ചിയിലേക്ക് മാറിയ രങ്കമണി 1998ൽ ഡെപ്യൂട്ടി എഡിറ്ററായിരിക്കെ ഹിന്ദുവിൽ നിന്ന് വിരമിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ; സവിത (പൂനെ), ശ്രീറാം (യു.എസ്).