കടമക്കുടി: പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായ കോതാട് തെക്കേ ഫെറി റോഡ് നവീകരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25.70 ലക്ഷം രൂപ ചെലവിൽ 110 മീറ്റർ കോൺട്രീറ്റ് ടൈൽ വിരിക്കലും കാന നിർമ്മാണവും 495 മീറ്ററിൽ ടാറിംഗുമാണ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷ ജെയ്നി സെബാസ്റ്റ്യൻ, അസി. എൻജിനീയർ സുബിൻ ജോർജ്, ജോണി മാസ്റ്റർ, ടി.എസ്. സുനിൽ, ടി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.