pbvr
പെരുമ്പാവൂർ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിച്ച ലൈബ്രറിയും പി.ആർ.സുകുമാരൻ സ്മാരക റീഡിംഗ് റൂമും ചലച്ചിത്രതാരം ജയറാം ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിച്ച ലൈബ്രറിയും പി.ആർ.സുകുമാരൻ സ്മാരക റീഡിംഗ്റൂമും ചലച്ചിത്രതാരം ജയറാം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സിദ്ദിഖ് വടക്കൻ, കെ.കെ.അഷ്‌റഫ്, പോൾ പാത്തിക്കൽ, ടി.ജവഹർ, ലത സുകുമാരൻ, ഷമീന നവാസ്, സൽത്യ സിയാദ്, എൻ.എ. ലുക്മാൻ, ജി. ജയപാൽ, ശ്രീമൂലനഗരം മോഹനൻ, പ്രിൻസിപ്പൽ ബിന്ദു, ഹെഡ്മിസ്ട്രസ് ഷീല, പി.എസ്. രാജീവ്, പി.എം. റെജി, കെ.എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന കലോത്സവ വിജയി റിദമോൾക്ക് ജയറാം പുരസ്‌കാരം സമ്മാനിച്ചു.