ആലുവ: കേരളിയ പൊതുസമൂഹത്തിന്റെ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ആലുവയിൽ സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പാർട്ടിയുടെയോ വിഭാഗത്തിന്റെ മാത്രമല്ല, എല്ലാവരുടെയും നേതാവായിരുന്നു ഹൈദരലി തങ്ങളെന്നും ശത്രുക്കളോട് പോലും ദേഷ്യം പ്രകടിപ്പിക്കാത്ത വ്യക്തിത്വമായുരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. വി കെ. ഇബ്രാഹിംകുഞ്ഞ്, ഇ.എസ്. ഹസൻ ഫൈസി, അശ്രഫ് ഹുദവി, ഹംസ പാറക്കാട്ട്, എം.പി. അബ്ദുൾ ഖാദർ, പി.എ. അഹമ്മദ് കബീർ, സയ്യിദ് ഷെഫീഖ് തങ്ങൾ, എ.എം. പരീത്, എം.എം. അബൂബക്കർ ഫൈസി, എം.എം. ശംസുദ്ദീൻ ഫൈസി, കെ.എം. ബഷീർ ഫൈസി, അബ്ദുൽ കരീം മൗലവി, ടി.എ. ബഷീർ, സിയാദ് ചെമ്പറക്കി, കബീർ മുട്ടം, കെ.കെ. അബ്ദുല്ല ഇസ്ലാമിയ എന്നിവർ സംസാരിച്ചു.