camera-cash
മുപ്പത്തടം കെ.എസ്.ഇ.ബി റോഡിൽ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള തുക ഇ.എസ്.ഐ.എ. പ്രസിഡന്റ് സോജൻ ജോസഫിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഏറ്റുവാങ്ങുന്നു

ആലുവ: എടയാർ വ്യവസായമേഖലയിലുള്ള കെ.എസ്.ഇ.ബി. റോഡിലെ മാലിന്യനിക്ഷേപം തടയുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് എടയാർ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ ഒരുലക്ഷംരൂപ നൽകി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അസോസിയേഷൻ പ്രസിഡന്റ് സോജൻ ജോസഫിൽനിന്ന് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം കെ.എൻ. രാജീവ്, അസോസിയേഷൻ സെക്രട്ടറി തോമസ് വാടയ്ക്കൽ, ട്രഷറർ വി. നരേന്ദ്രൻ, പി.എ. അബൂബക്കർ, ടി.പി. ഷാജി, ഷിബു ജോസഫ്, റെസിഡന്റ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് സജീവൻ തത്തയിൽ, ബിനാനിപുരം ജനമൈത്രി ഓഫീസർ എ.എസ്.ഐ പി.ജെ. ഹരി എന്നിവർ പ്രസംഗിച്ചു.