പള്ളുരുത്തി: മാനവികം പള്ളുരുത്തിയുടെ നേതൃത്വത്തിൽ സാർവ്വ ദേശീയ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി അഡോളസെന്റ് ഹെൽത്ത് പ്രോബ്ലം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, മിത്യാ ധാരണകൾ എന്നിവയെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ടായിരുന്നു സെമിനാർ. ഡിവിഷൻ കൗൺസിലറും മാനവികം ചെയർമാനുമായ അഡ്വ. പി. എസ്. വിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. ആർ. രചന അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ ചെയർപേഴ്സൺ പ്രസന്ന പ്രദീപ്‌, ഓൾ ഇന്ത്യ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഏരിയാ കമ്മിറ്റി ചെയർപേഴ്സൺ ഡോ.ഹരീഷ് വാര്യർ, ചന്ദ്രിക സുധാകരൻ എന്നിവർ പങ്കെടുത്തു. ഡോ. ദിൻഷ ദിനേശ് അദ്ധ്യക്ഷത വഹിച്ചു.