പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വേൾഡ് കിഡ്നി ഡേ ആചരിച്ചു. കോളേജ് മാനേജർ ബെന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരീസ് ട്രസ്റ്റ് സെക്രട്ടറി ഫെജിൻ പോൾ, സെന്റ് മേരീസ് സ്‌കൂൾ മാനേജർ എൽദോ അറയ്ക്കൻ, ലൈസൻ ജോർജ്, കോളേജ് പ്രിൻസിപ്പൽ വി.പി. ഗംഗാധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.