gja
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജി. ജയപാലിന് പൗരസ്വീകരണം സിനിമാതാരം ജയറാം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യ പ്രവർത്തകൻ ജി. ജയപാലിന് പെരുമ്പാവൂരിൽ പൗരസ്വീകരണം നൽകി. സിനിമാതാരം ജയറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, മുൻടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, ഫാമിംഗ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.കെ. അഷ്റഫ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. രേണു സുരേഷ്, കെ.പി. ബാലകൃഷ്ണ പൊതുവാൾ, സലീം ഫാറൂഖി, എൻ.എം.ആർ. റസാഖ്, കെ.ഇ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.