വൈപ്പിൻ: നായരമ്പലം ധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് 27ന് സന്തോഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. കൊടിമരം എഴുന്നള്ളിപ്പ്, ക്ഷേത്രസ്ഥാപകൻ കുമാരസ്വാമിക്ക് പ്രണാമം എന്നിവയും നടക്കും. 28ന് ഏലൂർ കൃഷ്ണപ്രസാദിന്റെ സോപാനസംഗീതം, 29ന് പ്രസാദംഊട്ട്, പുതുവൈപ്പ് ചന്ദ്രൻ നയിക്കുന്ന ശാസ്താംപാട്ട്, നായരമ്പലം വാമൊഴിയുടെ നാടൻപാട്ട്, 30ന് പുഷ്പാഭിഷേകം, താലം, 31ന് കാഴ്ചശ്രീബലി, പകൽപ്പൂരം, കാവടി ഘോഷയാത്ര, ബാബു പള്ളുരുത്തിയുടെ തായമ്പക, ആറാട്ട് എഴുന്നള്ളിപ്പ്.