sndp
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌പെരുമ്പാവൂർ ടൗൺ വനിതാസംഘം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാസംഗമം വനിതാസംഘം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ ഉദ്ഘാടനം ചെയ്യുന്നു വനിതാസംഘം കേന്ദ്രസമിതി അംഗം ശാന്ത മോഹൻ, ശാഖാപ്രസിഡന്റ് കമലമ്മ,, ഔചിത്യ അനന്ദു, വനിതാസംഘം ശാഖാ സെക്രട്ടറി വത്സല രവികുമാർ എന്നിവർ സമീപം

പെരുമ്പാവൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 857-ാം നമ്പർ പെരുമ്പാവൂർ എസ്. എൻ.ഡി.പി ശാഖയുടെ കീഴിലുള്ള വനിതാസംഘം ശാഖാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാസംഗമം വനിതാസംഘം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം ശാഖാ പ്രസിഡന്റ് കമലമ്മ അദ്ധ്യക്ഷത വഹിച്ചു. ഔചിത്യ അനന്ദു മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതിഅംഗം ശാന്ത മോഹൻ, എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, സെക്രട്ടറി സി.കെ. സുരേഷ്ബാബു, യൂണിയൻ കമ്മിറ്റി അംഗം എം.എസ്.സുനിൽ, കെ. രാമചന്ദ്രൻ, കെ. മോഹനൻ, വനിതാസംഘം ശാഖാ സെക്രട്ടറി വത്സല രവികുമാർ, വൈസ് പ്രസിഡന്റ് സീമ ഷിബു, കവയിത്രി ഷീബ. എന്നിവർ സംസാരിച്ചു.