vaz
വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാർഡിൽ ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം നിർവ്വഹിക്കുന്നു

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് അഞ്ചാംവാർഡിൽ ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൗൺസലിംഗ് സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷെജീന ഹൈദ്രോസ്, കെ.എം. അബ്ദുൾ അസീസ്, സുബൈറുദ്ദീൻ ചെന്താര, വിനിത ഷിജു, അഷറഫ് ചീരേക്കാട്ടിൽ, സുധീർ മുച്ചേത്ത്, സുഹറ കൊച്ചുണ്ണി, എം.എസ്.നാസർ, കുടുംബശ്രീ ഭാരവാഹികളായ താഹിറ അബു, ജിൻസ ഷെമീർ, കൗലത്ത് മരയ്ക്കാർ, ഷെമിന ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.