ഉദയംപേരൂർ: ആനന്ദദായിനി സമാജം അരയശ്ശേരി ശ്രീധർമ്മശാസ്താ മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി വൈക്കം പുഷ്പദാസിന്റെയും ക്ഷേത്രം മേൽശാന്തി ഷാജിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകിട്ട് 730 നും 8.30 നും മദ്ധ്യേ കൊടിയേറും. രാത്രി 9 ന് അത്താഴ പൂജ , ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.
രണ്ടാം ദിവസമായ നാളെ രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 10.30 ന് നാരായണീയ പാരായണം, വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്ച, വിളക്കിനെഴുന്നുള്ളിപ്പ്. മൂന്നാം ദിവസമായ 15 ന് രാവിലെ 8 ന് പന്തീരടി പൂജ, 9 ന് സർപ്പങ്ങൾക്ക് നൂറുംപാലും, വിശേഷാൽ പൂജയും നടക്കും. ആമേട മംഗലം എം.എസ്. ശ്രീധരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാത്രി 8.15 ന് കളമെഴുത്തും പാട്ടും നടക്കും. നാലാം ദിവസമായ 16 ന് രാവിലെ 9 ന് കാഴ്ചശ്രീബലി, വൈകിട്ട് 5 ന് പകൽപ്പൂരം, 17 ന് പള്ളിവേട്ട മഹോത്സവം രാവിലെ 9 ന് കാഴ്ച ശ്രീബലി വൈകിട്ട് 5 ന് പകർപ്പൂരം, രാത്രി 9. 15 ന് പള്ളിവേട്ട. ആറാട്ട് മഹോത്സവ ദിനമായ 18 ന് രാവിലെ 10.30 ന് നാരായണീയ പാരായണം വൈകിട്ട് 5 ന് ആറാട്ട് ബലി 6.30 നും 7.30 നും മദ്ധ്യേ തിരു ആറാട്ട്. 830 ന് മംഗള പൂജ.