sports

മൂവാറ്റുപുഴ : വടംവലി താരങ്ങൾക്ക് പി.എസ്. സിയിലടക്കം പൂർണ്ണ പരിഗണന ഉറപ്പാക്കുമെന്ന് കായിക മന്ത്രി വി.അബ്ദുൾ റഹ്മാൻ പറഞ്ഞു. സംസ്ഥാന പുരുഷ വനിത വടം വലി ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികതാരങ്ങളുടെ ജോലി നൽകുന്നത് സംബന്ധിച്ച ചില തടസങ്ങളുണ്ട്. അത് ഉടൻപരിഹരിക്കും. കായിക നയം അടുത്തമാസം നിയമസഭയിലെത്തുമെന്നും താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിജയികൾക്കുള്ളസമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ അദ്ധ്യക്ഷത വഹിച്ചു. മാത്യുകുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം.ജോസഫ്, ജോർജ്ജ് ഫ്രാൻസീസ് തെക്കേക്കര, സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ അംഗം ജോഷി പള്ളൻ, ടഗ് ഒഫ് വാർ ഫെഡറേഷൻ നാഷണൽ ജോയിന്റ് സെക്രട്ടറി ആർ. രാമനാഥൻ , വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷാൻ മുഹമ്മദ്, ട്രഷറർ ജോൺസൺ ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യു, സംസ്ഥാന കമ്മിറ്റി അംഗം റോയി. പി ജോർജ് , മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി അബ്ദുൾ സലാം , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, വാക്കിംഗ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സുബൈർ പാലത്തിങ്കൽ സെക്രട്ടറി സുനീർ തെക്കേടത്ത് , രാജൻ ബാബു, എന്നിവർ

സംസാരിച്ചു.