കളമശേരി: കുസാറ്റ് കാമ്പസിൽ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ടർഫും ഉൾപ്പെടെയുള്ള കായിക സൗകര്യവികസന പദ്ധതികൾ നടപ്പാക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതിക്ക് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ് പ്രാക്ടീസ് പിച്ചുകൾ, ലാൻഡ്സ്കേപ്പിംഗ് പ്രവൃത്തികൾ എന്നിവക്കായാണ് തുക അനുവദിച്ചത്. നേരത്തെ കായിക യുവജനക്ഷേമ വകുപ്പ് പദ്ധതിയുടെ നിർദ്ദേശം തയ്യാറാക്കിയിരുന്നു.

സർവ്വകലാശാലയുടെയും കളമശേരിയുടെയും കായിക സൗകര്യവികസനത്തിൽ നിർണ്ണായക പ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് പി.രാജീവ് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് അതിവേഗം കടക്കുമെന്നും അദ്ദേഹം അറിയിച്ചു.