പള്ളുരുത്തി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് മുന്നണിപ്പോരാളികളായ വനിതാ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. കരുവേലിപ്പടി ഗവൺമെന്റ് മഹാരാജാസ് ആശുപതിയിലെ ഫിസിഷ്യനും നോഡൽ ഓഫീസറുമായ ഡോ.അനു.സി.കൊച്ചുകുഞ്ഞ്, പാലിയേറ്റിവ് കെയർ ഇൻ ചാർജ് സി.സിസിലി പോൾ എന്നിവരെയും ലൈബ്രറിക്ക് സമീപമുള്ള 10, 11, 25 എന്നീ ഡിവിഷനുകളിലെ ആശാവർക്കർമാരായ ദീപിക കെ.ഡി,​ നാസില വി.എച്ച്,​ സജീന എം.എസ്,​ രാധിക ജി.ആർ,​ ട്രീസാമ്മ എ.ജി,​ ഹിൽഡ ടി.സി,​ സൗമ്യ തോമസ്,​ ബിന്ദു. കെ.ആർ,​ ഷെറി.പി.ജെ,​ ഡെയ്‌സി.എം.ജെ,​ മരിയമോൾ.കെ.ജെ എന്നിവരെയുമാണ് ആദരിച്ചത്. ടാഗോർ വനിതാവേദി പ്രസിഡന്റ് കെ.ധർമ്മവതി അദ്ധ്യക്ഷയായി. ഡോ.അനു സി.കൊച്ചുകുഞ്ഞ് ഉദ്ഘാടനം ചെയ്‌തു. കൗൺസിലർമാരായ ബാസ്റ്റിൻ ബാബു,​ ഷീബ ഡുറോം,​ റെഡീന ആന്റണി എന്നിവർ സംസാരിച്ചു. വനിതാവേദി അംഗങ്ങളായ സൗമി ഇബ്രാഹിം, സുലത രാജേന്ദ്രൻ, ലളിത സിദ്ദിഖ്,​ ഷീല എന്നിവർ ഗാനങ്ങൾ ആലപിച്ചു. വനിതാവേദി സെക്രട്ടറി ഗിരിജ കാരുവള്ളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമീള ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.