കോലഞ്ചേരി: അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ സമ്മേളനം നടന്നു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.ആർ. വിശ്വപ്പൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.എൻ. മോഹനൻ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് പി.ഡി. സന്തോഷ് കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. അജിത്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി ജോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.