p-rajeev
കളമശേരി എച്ച്.എം.ടി.കമ്പനിയിലെ സർഫസ് വീൽ ലെയ്ത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കുന്നു

കളമശേരി: സാമ്പത്തിക സഹായം നൽകി എക്കാലവും പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിറുത്താൻ സർക്കാരിന് സാധിക്കില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മത്സരക്ഷമതയോടെ ലാഭകരമായ രീതിയിൽ പ്രവർത്തിച്ച് മുന്നോട്ടു പോകാൻ അവ പ്രാപ്തമാകണം. എച്ച്.എം.ടി.മാനേജ്മെൻ്റ് മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാമെന്നും എച്ച്.എം.ടി.കമ്പനിയിലെ സർഫസ് വീൽ ലെയ്ത്ത് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.

ജനറൽ മാനേജർ എസ്. ബാലമുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള, പി.എസ്.സുരേഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൽമ അബുബക്കർ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, എൻ.സി.ഒ.എ വൈസ് പ്രസിഡൻ്റ് ഗിരിഷ് ഡി. ബാബു, ജോൺസൺ പാനിക്കുളം എന്നിവർ സംസാരിച്ചു.