p

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും പീഡിപ്പിച്ച കേസിൽ കീഴടങ്ങിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ താൻ പീഡിപ്പിച്ചതായി അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റോയ് മൊഴി നൽകിയെന്നാണ് സൂചന. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മട്ടാഞ്ചേരിയിലെ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ഇന്നലെ രാവിലെ 10.30നാണ് റോയി കീഴടങ്ങിയത്. പിന്നീട് ഡെപ്യൂട്ടി കമ്മിഷണർ വി.യു.കുര്യാക്കോസും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഓഫീസിലെത്തി. ഇതിനിടെ അഭിഭാഷക എത്തിയെങ്കിലും റോയിയെ കാണാൻ പൊലീസ് അനുവദിച്ചില്ല.

മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിശദമായ മൊഴിയെടുത്തു. ശേഷം, നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുത്തു.

കൊച്ചിയിൽ തന്നെയാണ് റോയ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. പീഡനം നടന്നതായി പറയുന്ന ദിവസം റോയിയും പെൺകുട്ടിയും അമ്മയും ഹോട്ടലിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അനുബന്ധ തെളിവുകൾ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ രണ്ടാം പ്രതി സൈജു എം.തങ്കച്ചനെ പിടികൂടാൻ ശ്രമം തുടരുകയാണ്. മുൻകൂർജാമ്യം നിഷേധിക്കപ്പെട്ടതിനാൽ ഇയാളും ഉടൻ കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പരിശോധന തുടരുകയാണ്.

മുൻകൂർ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിനെയും ചെയ്തേക്കും.