df

കൊച്ചി: തങ്ങൾക്കെതിരായ യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരായ ജെയ്‌സൺ സി. കൂപ്പറും അഡ്വ. തുഷാർ നിർമ്മലും ഈമാസം 15ന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ ഉപവാസസമരം നടത്തും. 2015 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 7 വർഷത്തിന് ശേഷവും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുകയോ കേസുകൾ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും പാസ്‌പോർട്ടും തിരിച്ച് ലഭിച്ചിട്ടില്ല. സർക്കാർ ജീവനക്കാരനായ ജെയ്‌സൺ സി. കൂപ്പറിന് ആനുകൂല്യങ്ങൾ ഏഴ് വർഷമായി ലഭിക്കുന്നില്ല. സംശയത്തിന്റെ നിഴലിൽ നിറുത്തി മൗലികാവകാശമായ സ്വകാര്യതയെ പോലും നിഷേധിക്കുകയാണെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.