ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് നടക്കുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ രാവിലെ പ്രത്യേക പൂജകൾക്ക് പുറമെ 12ന് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് ദീപാരാധനയ്ക്ക് ശേഷം മുൻശാഖാ ഭാരവാഹികളെ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ആദരിക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖ സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, സതി രാജപ്പൻ എന്നിവർ സംസാരിക്കും.