ആലുവ: കെ- റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സ്‌കൂൾ ഗ്രൗണ്ട്, ഗവ. ആയുർവേദ ആശുപത്രി, അങ്കണവാടി എന്നിവ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണസമിതി 16ന് രാവിലെ 10ന് കുട്ടമശേരി സ്‌കൂളിന് മുമ്പിൽ സംരക്ഷണസംഗമം തീർക്കും. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. സർക്കാർ അന്തിമ തീരുമാനമെടുക്കുംമുമ്പ് ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്നും അലെയ്ൻമെന്റിൽ മാറ്റംവരുത്തണമെന്നും പൗരസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താരയും ജനറൽ സെക്രട്ടറി വി.ജി. രാമചന്ദ്രൻ കർത്തയും ആവശ്യപ്പെട്ടു.