പറവൂർ: പാണക്കാട് കുടുംബം മതേതരത്വത്തിന്റെ കാവലാളുകളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുസ്ലിംലീഗ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം അപകടത്തിലായ ഘട്ടങ്ങളിലെല്ലാം പാണക്കാട് കുടുംബത്തിന്റെ ഉജ്ജ്വലമായ നിലപാടുകൾ പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാൻ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ. കെ.എ. അബദുൽകരിം, കെ.പി. ധനപാലൻ, എം.ജെ. രാജു, ടി.എം. അബ്ബാസ്, ഷാരോൺ പനക്കൽ, ആശിഖ് ദാരിമി, പി.പി. കുഞ്ഞുമൊയ്തീൻ, കെ.കെ. സുഗതൻ, വി.കെ.എം ബഷീർ, രമേഷ് ഡി. കുറുപ്പ്, അൻവർ കൈതാരം തുടങ്ങിയവർ സംസാരിച്ചു.