ആലുവ: എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജും പ്രമുഖ ഐ.ടി ട്രെയിനിംഗ് സ്ഥാപനമായ വൺ ടീ സൊല്യൂഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള നാളെ കെ.എം.ഇ.എ കാമ്പസിൽ നടക്കും. 30ൽ കൂടുതൽ ഐ.ടി - നോൺ ഐ.ടി കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും.

ഡിപ്ലോമ, ഡിഗ്രി, പി.ജി കഴിഞ്ഞ തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്. ഓൺലൈൻ രജിസ്റ്റസ്ട്രേഷൻ നിർബന്ധമാണ്. നാളെ രാവിലെ 9.30ന് കോളേജിൽ എത്തണം. ഫോൺ: +91 7034071155. www.oneteamsolutions.in